Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T Siddique

ഷി​ഗെ​ല്ല രോ​ഗ​ബാ​ധ; ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്ന് വ​യ​നാ​ട്ടി​ലെ​ത്തും

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ല്‍ ഷി​ഗെ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ഇ​ന്ന് വൈ​കി​ട്ടോ​ടെ വ​യ​നാ​ട്ടി​ലെ​ത്തും. ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. കോ​ള​യാ​ടി യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളു​ള്ള കു​ട്ടി​ക​ൾ ബ​ത്തേ​രി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു കു​ട്ടി​ക​ള്‍​ക്ക് പ​നി​യും ഛര്‍​ദി​യും വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടി​യ കു​ട്ടി​ക​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

Kerala

കൂവി വിളി: സിദ്ദിഖിനെ അപമാനിചെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതർക്ക് കേരള സർക്കാർ നിർമിച്ചു നൽകിയ വീടിന്‍റെ താക്കോൽദാന ചടങ്ങിൽ പങ്കെടുത്തു പ്രസംഗിക്കവേ സ്ഥലം എംഎൽഎ കൂടിയായ ടി. സിദ്ദിഖിനെതിരെ സംഘടിതമായി ഇടതുപക്ഷ പ്രവർത്തകർ
കൂക്കിവിളിച്ച നടപടി ഏറെ പ്രതിഷേധാർഹമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ.

വയനാട് ദുരന്തം നടന്ന അന്ന് രാത്രി മുതൽ രക്ഷാപ്രവർത്തനത്തിലും പുനരധിവാസ പ്രവർത്തനത്തിനും ഉറക്കം ഒഴിഞ്ഞു നേതൃത്വം നൽകിയ ജനപ്രതിനിധിയാണ് സിദ്ദിഖ്. പൊതുപരിപാടിയിൽ ജനപ്രതിനിധികളെ ബോധപൂർവം അധിക്ഷേപിക്കുന്ന സിപിഎം സംസ്കാരം അവരുടെ അധപതനത്തിന്‍റെ തെളിവാണ്.

ഈ സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അത് ആവർത്തിക്കാതിരിക്കാൻ അണികൾക്ക് നിർദ്ദേശം നൽകാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കേണ്ടതായിരുന്നു. എന്നാൽ അവരുടെ മൗനം ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൾക്ക് പിന്തുണ നൽകിയതിന് തെളിവാണ്. ഈ നടപടികൾ മുഴുവൻ ജനങ്ങളും രാഷ്ട്രീയ വ്യത്യാസമില്ലാതെ വിലയിരുത്തേണ്ടതാണ്.

മുഖ്യമന്ത്രിയും ചടങ്ങിൽ അധ്യക്ഷനായിരുന്ന റവന്യൂ മന്ത്രിയും പരസ്യമായി മാപ്പ് പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

Kerala

കൂ​വ​ൽ മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി; ക​ല്ലി​ട്ട് പോ​കു​ന്ന​വ​രെ​ന്ന പ​രാ​മ​ർ​ശം ഒ​ഴു​വാ​ക്കാ​മാ​യി​രു​ന്നു: ടി. സി​ദ്ദി​ഖ് എം​എ​ൽ​എ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലു​ണ്ടാ​യ കൂ​വ​ൽ മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യെ​ന്ന് ടി ​സി​ദ്ദി​ഖ് എം​എ​ൽ​എ. കൂ​വ​ൽ ആ​സൂ​ത്രി​ത​മാ​ണെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു. ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ ഒ​രാ​ള് പോ​ലും ത​നി​ക്കെ​തി​രെ അ​സ്വ​സ്ഥ​ത​യു​ടെ ശ​ബ്ദം ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ദു​രി​ത​ബാ​ധി​ത​രെ​ല്ലാം കൈ​യ​ടി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് കൂ​ക്കി വി​ളി​ച്ച​ത്. ബാ​ക്കി​യു​ള്ള​വ​രു​ടെ അ​സ്വ​സ്ഥ​ത താ​ൻ ക​ണ​ക്കാ​ക്കു​ന്നി​ല്ല. സ​ർ​ക്കാ​ർ എ​ന്നാ​ൽ എ​ല്ലാ​വ​രു​ടേ​തു​മാ​ണ്.

ക​ല്ലി​ട്ട് പോ​കു​ന്ന​വ​രെ​ന്ന റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍റെ മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നൊ​പ്പം നി​ൽ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ദു​ര​ന്ത ഭൂ​മി​യി​ൽ ഒ​രു ത​ര​ത്തി​ൽ ഉ​ള്ള വി​ഭാ​ഗീ​യ​ത​യും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സി​ദ്ദി​ഖ് പ്ര​തി​ക​രി​ച്ചു.

ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ണ്‍​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ സ്വാ​ഗ​ത പ്ര​സം​ഗി​ക​നാ​യ ചീ​ഫ് സെ​ക്ര​ട്ട​റി സി​ദ്ദി​ഖി​ന്‍റെ പേ​ര് പ​റ​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു കൂ​ക്കി​വി​ളി. ടൗ​ണ്‍​ഷി​പ്പ് നി​ർ​മ്മാ​ണ​ത്തി​ന് സ​ർ​ക്കാ​രി​ന് സ​ഹാ​യം ന​ൽ​ക​രു​തെ​ന്ന് ചി​ല​ര്‍ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗ​ത്തി​നി​ടെ സൂ​ചി​പ്പി​ച്ച​പ്പോ​ൾ സ​ദ​സി​ൽ നി​ന്ന് കൈ‍​യ​ടി​ക​ളു​മു​ണ്ടാ​യി.

തു​ട​ര്‍​ന്ന് ടി ​സി​ദ്ദി​ഖ് പ്ര​സം​ഗി​ച്ച​പ്പോ​ഴും കൂ​ക്കി​വി​ളി​യു​ണ്ടാ​യി. എ​ന്നാ​ൽ സ​ർ​ക്കാ​രി​നോ​ട് ചേ​ർ​ന്ന് നി​ന്നാ​ണ് എ​ല്ലാ​വ​രും ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ഇ​നി​യും ദു​ര​ന്ത ബാ​ധി​ത​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സി​ദ്ദി​ഖ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

Kerala

പി​എം ശ്രീ​യി​ലൂ​ടെ സം​ഘ​പ​രി​വാ​ർ വി​ഷം സ്കൂ​ൾ സി​ല​ബ​സി​ൽ നി​റ​യും; വി​മ​ർ​ശി​ച്ച് ടി. ​സി​ദ്ദി​ഖ്

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ കേ​ര​ളം ഒ​പ്പു​വ​ച്ച​തി​ന് പി​ന്നാ​ലെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി യു​ഡി​എ​ഫ്.

സി​പി​എം വി​ഷ​ലി​പ്ത​മാ​യ പാ​ഠ്യ​പ​ദ്ധ​തി​ക്കാ​ണ് വ​ഴി​മ​രു​ന്ന് ഇ​ടാ​ൻ പോ​കു​ന്ന​തെ​ന്നും പി​എം ശ്രീ ​പ​ദ്ധ​തി​യി​ലൂ​ടെ സം​ഘ​പ​രി​വാ​ർ വി​ഷം സ്കൂ​ൾ സി​ല​ബ​സി​ൽ നി​റ​യു​മെ​ന്ന് സി​ദ്ദി​ഖ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

സി​പി​എം നി​ല​പാ​ട് ച​രി​ത്രം അ​ട​യാ​ള​പ്പെ​ടു​ത്തും. മു​ന്ന​ണി​യി​ൽ സി​പി​ഐ​ക്കും സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ​ക്കും പു​ല്ലു​വി​ല​യാ​ണെ​ന്നും സി​പി​ഐ വി​മ​ർ​ശ​ന​ത്തെ ത​ള്ളി​യ​തി​നെ കു​റി​ച്ച് സി​ദ്ദി​ഖ് പ​രി​ഹ​സി​ച്ചു.

എ​ല്ലാം ഒ​രാ​ൾ തീ​രു​മാ​നി​ക്കു​ന്ന സ്ഥി​തി​യാ​ണ് ഇ​ട​തു​മു​ന്ന​ണി​യി​ലെ​ന്നും സി​ദ്ധി​ഖ് വ്യ​ക്ത​മാ​ക്കി.

Kerala

ബി​ജെ​പി​ക്ക് ആ​യു​ധം കൊ​ടു​ക്കാ​നാ​ണ് സി​പി​എം ശ്ര​മം: ഇ​ര​ട്ട വോ​ട്ട് ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ടി. ​സി​ദ്ദി​ഖ്

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന്‍റെ ഇ​ര​ട്ട വോ​ട്ട് ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ടി.​സി​ദ്ദി​ഖ് എം​എ​ൽ​എ. നി​യ​മ​പ​ര​മാ​യാ​ണ് വോ​ട്ട് ക​ൽ​പ​റ്റ​യി​ലേ​ക്ക് മാ​റ്റാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​തെ​ന്ന് അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ബി​ജെ​പി​ക്ക് ആ​യു​ധം കൊ​ടു​ക്കാ​നാ​ണ് സി​പി​എം ശ്ര​മം. ആ​രോ​പ​ണ​മു​ന്ന​യി​ച്ച സി​പി​എം വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖ് ബി​ജെ​പി​യു​ടെ നാ​വാ​കു​ന്ന​ത് അ​പ​മാ​ന​ക​ര​മാ​ണെ​ന്നും ടി. ​സി​ദ്ധി​ഖ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​ദ്ധി​ഖി​ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പെ​രു​മ​ണ്ണ​യി​ലും ക​ൽ​പ്പ​റ്റ​യി​ലെ ഓ​ണി​വ​യ​ലി​ലും വോ​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു കെ. ​റ​ഫീ​ഖ് ആ​രോ​പി​ച്ച​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ർ​പ​ട്ടി​ക പു​റ​ത്തു​വി​ട്ടാ​ണ് റ​ഫീ​ഖ് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്.

ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഒ​രു ജ​ന​പ്ര​തി​നി​ധി ത​ന്നെ ഇ​ത്ത​ര​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി, ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ക​ള്ള​വോ​ട്ട് ചേ​ർ​ക്കു​ന്ന​തും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തും അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും റ​ഫീ​ഖ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു.

Kerala

"കോ​ഴി​ക്കോ​ട്ടും വ​യ​നാ​ട്ടി​ലും വോ​ട്ട്': ടി. ​സി​ദ്ധീ​ഖ് എം​എ​ൽ​എ​ക്കെ​തി​രെ സി​പി​എം വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി

ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ എം​എ​ൽ​എ ടി. ​സി​ദ്ധീ​ഖി​നെ​തി​രേ ഇ​ര​ട്ട​വോ​ട്ട് ആ​രോ​പ​ണ​വു​മാ​യി സി​പി​എം വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖ്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പെ​രു​മ​ണ്ണ​യി​ലും ക​ൽ​പ്പ​റ്റ​യി​ലെ ഓ​ണി​വ​യ​ലി​ലു​മാ​യി എം​എ​ൽ​എ​യ്ക്ക് ഇ​ര​ട്ട വോ​ട്ടു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം.

ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഒ​രു ജ​ന​പ്ര​തി​നി​ധി ത​ന്നെ ഇ​ത്ത​ര​ത്തി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി, ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ക​ള്ള​വോ​ട്ട് ചേ​ർ​ക്കു​ന്ന​തും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തും അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും റ​ഫീ​ഖ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു.

Latest News

Corehub Up